സ്മാ​ര്‍​ട്ട്‌​ഫോ​ണൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ താ​ന്‍ പി​ന്നോ​ട്ടാ​ണെന്ന് ഇന്ദ്രൻസ്

സ്മാ​ര്‍​ട്ട്‌​ഫോ​ണൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ താ​ന്‍ പി​ന്നോ​ട്ടാ​ണെന്ന് ഇന്ദ്രൻസ്

ഒടിടി പ്ലാറ്റ്ഫോമിലെത്തി ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് ഇന്ദ്രൻസിന്റെ ഹോം .ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് തന്‍റെ യഥാർഥ ജീവിതത്തിലുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്.

സ്മാ​ര്‍​ട്ട്‌​ഫോ​ണൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ താ​ന്‍ പി​ന്നോ​ട്ടാ​ണെന്നും പ​ല​തി​നും കു​ട്ടി​ക​ളു​ടെ സ​ഹാ​യം വേ​ണമെന്നും താരം കൂട്ടിച്ചേർത്തു.

‘സി​നി​മ​യു​ടെ സെ​റ്റി​ല്‍ എ​ല്ലാ​വ​രും ഇ​തൊ​ക്കെ എ​നി​ക്ക് പ​ഠി​പ്പി​ച്ചു ത​രും. ഈ ​ഫോ​ണും കാ​ര്യ​ങ്ങ​ളുമൊ​ക്കെ ഒ​രു പ​രി​ധി വി​ട്ടാ​ല്‍ എ​ന്തൊ​ക്കെ പ്ര​ശ്‌​ന​ങ്ങ​ളാ​കും ഉ​ണ്ടാ​ക്കു​ക എ​ന്നൊ​ക്കെ​യാ​ണ് ചി​ത്രം സം​സാ​രി​ക്കു​ന്ന​ത്. അ​തി​നെ അ​തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ർത്ത​ണം.’- ഇന്ദ്രൻസ് പറയുന്നു.ഇന്ദ്രൻസിന്‍റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം.

Leave A Reply
error: Content is protected !!