എൽഡിഎഫിലേക്ക് കൂടുതൽ പേർ യുഡിഎഫിൽ നിന്നും എത്തുമെന്നും, വരുന്നവർക്കാർക്കും നിരാശപ്പെടേണ്ടി വരില്ലെന്നും എംഎ ബേബി

എൽഡിഎഫിലേക്ക് കൂടുതൽ പേർ യുഡിഎഫിൽ നിന്നും എത്തുമെന്നും, വരുന്നവർക്കാർക്കും നിരാശപ്പെടേണ്ടി വരില്ലെന്നും എംഎ ബേബി

തിരുവനന്തപുരം: സിപിഎമ്മിലേക്കും എൽഡിഎഫിലേക്കും കൂടുതൽ പേർ യുഡിഎഫിൽ നിന്നും എത്തുമെന്ന് എംഎ ബേബി. യുഡിഎഫിൽ നിന്നും വരുന്നവർക്കാർക്കും നിരാശപ്പെടേണ്ടി വരില്ലെന്നും അർഹമായ പരിഗണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിലേക്ക് കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തകരും എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടിയാണ് ആർഎസ്പി എന്നും വഞ്ചന ആർഎസ്പി തുടരുകയാണെന്നും ഇടതുപക്ഷത്തേക്ക് ആർഎസ്പി വരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കടന്ന് വരവ് വലിയ ഗുണം ചെയ്‌തെന്നും എം എ ബേബി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം അവരുടെ ശക്തി തെളിയിച്ചുവെന്നും ഇവർക്ക് എൽഡിഎഫിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞെന്നും പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു

Leave A Reply
error: Content is protected !!