ഗുരുവായൂർ മേൽ ശാന്തി നറുക്കെടുപ്പ്

ഗുരുവായൂർ മേൽ ശാന്തി നറുക്കെടുപ്പ്

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തിയെ തെരഞ്ഞെടുക്കുവാനുള്ള ന​റു​ക്കെ​ടു​പ്പു നാ​ളെ ന​ട​ക്കും. നേരത്തെ അപേക്ഷ നൽകിയ ​യോ​ഗ്യ​രാ​യ 39 പേ​രു​മാ​യി ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് നാളെ രാ​വി​ലെ 8.30 ന് ​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ശേഷമാണ് നറുക്കെടുപ്പ്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​ക​ളി​ൽ നി​ന്ന് നി​ല​വി​ലെ മേ​ൽ​ശാ​ന്തി ശ​ങ്ക​ര​നാ​രാ​യ​ണ പ്ര​മോ​ദ് ന​ന്പൂ​തി​രി​യാ​ണു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പു​തി​യ മേ​ൽ​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഈ മാസം 30 ന് രാ​ത്രി പു​തി​യ മേ​ൽ​ശാ​ന്തി ചു​മ​ത​ലയേ​ൽ​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​റു മാ​സത്തേക്കാണ് തെരെഞ്ഞെടുപ്പ്.

Leave A Reply
error: Content is protected !!