തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. കെട്ടിട്ടത്തിൽ നിന്നും ആളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ആണ് ജീവനക്കാരൻ കൊല്ലപ്പെട്ടത്. തർക്കത്തിനിടെ ഇയാൾ ചവിട്ടേറ്റ് വീഴിയുകയായിരുന്നു.

മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ് (74) ആണ് മരിച്ചത്. സുബ്രമണ്യൻ തൃശൂർ ആമ്പല്ലൂരില്‍ സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചവിട്ടേറ്റ് വീണപ്പോൾ സുബ്രമണ്യൻ കല്ലിൽ തലയിടിച്ചാണ് വീണത്. ഇടുക്കി കുമളി സ്വദേശി അയ്യപ്പന്‍കുട്ടിയെ(56) സുബ്രഹ്മണ്യൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് സുബ്രഹ്മണ്യന്റെ മൃതദേഹം മാറ്റി

Leave A Reply
error: Content is protected !!