കോൺഗ്രസ്സ് ആടിയുലയുന്ന കപ്പൽ : നേതാക്കൾ പ്രാണ രഷാർത്ഥം സിപി എമ്മിലേക്ക് ഓടിക്കയറുന്നു

കോൺഗ്രസ്സ് ആടിയുലയുന്ന കപ്പൽ : നേതാക്കൾ പ്രാണ രഷാർത്ഥം സിപി എമ്മിലേക്ക് ഓടിക്കയറുന്നു

സി പി എമ്മിന്റെ ദൗത്യം പ്രയോജനം ചെയ്തു തുടങ്ങി . പി എസ് പ്രശാന്ത് രാശിയുള്ളവനാണ് . പ്രശാന്തിനെ കണികണ്ടത് ദോഷമായില്ല . ഇനിയും കോൺഗ്രസ്സ് നേതാക്കൾ സിപി എമ്മിലേക്ക് വരും . കോൺഗ്രസ്സ് ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന കപ്പലാണ് . അതിലെ കപ്പിത്താന് പോലും രക്ഷയില്ല . പക്ഷെ കപ്പിത്താൻ പോവുകയാണെങ്കിൽ ബിജെപി യിലെ പോകൂ .

കോണ്‍ഗ്രസ് വിട്ട രണ്ടാമത്തെ സംസ്ഥാന നേതാവ് കെ.പി. അനില്‍കുമാറും സിപിഎം അംഗത്വം സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ 12.10 ഓടെ എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം പാര്‍ട്ടി അഗത്വം സ്വീകരിച്ചത്. രാവിലെ 8.10ന് രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

തുടര്‍ന്ന് 11.30ഓടെ അനില്‍കുമാറിനെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച തന്നെ പുറത്താക്കാന്‍ നാണമില്ലേ എന്നാണ് അനിൽകുമാർ പ്രതികരിച്ചത്.

8.10ന് രാജിവെച്ച തന്നെ എങ്ങനെ പുറത്താക്കും? പാര്‍ട്ടിക്കകത്ത് ഒരു കത്ത് നല്‍കിയാല്‍ അത് പരിശോധിക്കാന്‍ പോലും സമയമില്ല. ഇവരാണോ അച്ചടക്കം പറയുന്നതെന്നാണ് അനില്‍കുമാര്‍ ചോദിക്കുന്നത് .

ഇവരുടെ ഒന്നും താളത്തിന് തുള്ളാന്‍ എനിക്ക് സാധിക്കാത്തതുകൊണ്ട്, കൊടുക്കല്‍ വാങ്ങല്‍ ഇടപാടിന് ഞാന്‍ ഇല്ലാത്തത് കൊണ്ട് എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക എന്ന നയം അവര്‍ക്കുണ്ടാകാം. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുനില്ല. പൊതുപ്രവര്‍ത്തകനായി, മാന്യതയോടുകൂടി, അന്തസോടുകൂടി കേരളത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം നടത്തുമെന്നാണ് അനിൽകുമാർ പറഞ്ഞത് .

എകെജി സെന്ററിലേക്ക് എത്തിയ അദ്ദേഹത്തെ കോടിയേരി ബാലകൃഷ്ണനാണ് ചുവപ്പ് ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത് . ആദ്യമായാണ് എകെജി സെന്ററിലേക്ക് കയറുന്നതെന്നും അഭിമാനമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.

എന്നാൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം അനില്‍കുമാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നിന്ന് ആരും ആ നിര്‍ദേശം ഉന്നയിച്ചില്ല. അത് കിട്ടാത്തതിന്റെ കെറുവാണ് ഈ മാറ്റം . അദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

https://www.youtube.com/watch?v=0PGVQUd4TZg

 

 

Leave A Reply
error: Content is protected !!