പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​നം വീണ്ടും തുടങ്ങുന്നു

പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​നം വീണ്ടും തുടങ്ങുന്നു

കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ടം ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ​പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കു​​ന്നു. ഈ പ്രദേശത്ത് സാ​​മൂ​​ഹി​​ക​വി​​രു​​ദ്ധ​​രു​​ടെ ശ​​ല്യം രൂ​​ക്ഷ​​മായിരിക്കുന്നതിലാണ് നടപടി. സ​​മാ​​ധാ​​ന അ​​ന്ത​​രീ​​ക്ഷം തി​​രി​​കെ​യെ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാണ് പോലീസ്.

നാ​​ഗ​​ന്പ​​ടം ബ​സ്‌​സ്റ്റാ​ൻ​ദിൽ തമ്ബടിച്ചിരുന്ന സാ​​മൂ​​ഹി​​ക വി​​രു​​ദ്ധ​​രെയും ഭി​ക്ഷാ‌​ട​ക​രെ​യും പോലീസ് കഴിഞ്ഞ തു​ര​ത്തിയത് വാർത്തയായിരുന്നു. വൃ​​ത്തി​​ഹീ​​ന​​മാ​​യി കി​​ട​​ന്നി​​രു​​ന്ന പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റ് ഇ​​ന്ന​​ലെ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചു വൃ​​ത്തി​​യാ​​ക്കി.അ​​ടു​​ത്ത​​ദി​​വ​​സം മു​ത​ൽ​എ​​യ്ഡ് പോ​​സ്റ്റി​​ൽ പോ​​ലീ​​സി​​ന്‍റെ സേ​​വ​​ന​​മു​​ണ്ടാ​​യി​​രി​​ക്കും.ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഡി. ​​ശി​​ല്പ​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് എ​​യ്ഡ് പോ​​സ്റ്റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കു​​ന്ന​​ത്.

 

Leave A Reply
error: Content is protected !!