ഐഎന്‍എംആര്‍സി രണ്ടാം റൗണ്ട്: ടീം ഹോണ്ടക്ക് ഇരട്ട പോഡിയം ഫിനിഷിങ്

ഐഎന്‍എംആര്‍സി രണ്ടാം റൗണ്ട്: ടീം ഹോണ്ടക്ക് ഇരട്ട പോഡിയം ഫിനിഷിങ്

കൊച്ചി: മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ സമാപിച്ച എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഹോണ്ട റേസിങ് ടീമിന് ഇരട്ട പോഡിയം ഫിനിഷിങ്. പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിലാണ് നേട്ടം. ഞായറാഴ്ച നടന്ന രണ്ടാം റേസില്‍ ഇഡിമിത്സു ഹോണ്ട എസ്‌കെ 69 റേസിങ് ടീമിന്റെ സെന്തില്‍കുമാര്‍ ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ആദ്യറേസില്‍ രാജീവ് സേതു രണ്ടാം സ്ഥാനം നേടിയിരുന്നു.

ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റെയ്സിന്റെ രണ്ടാം റേസിലും ഒന്നാമനായി കെവിന്‍ കണ്ണന്‍ ഇരട്ട വിജയം സ്വന്തമാക്കി. ആദ്യറേസില്‍ രണ്ടാമതായ ആല്‍വിന്‍ സുന്ദര്‍ രണ്ടാം റേസില്‍ മൂന്നാം സ്ഥാനം നേടി. ജി.ബാലാജിയാണ് രണ്ടാം റേസില്‍ രണ്ടാമതെത്തിയത്. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ചെന്നൈയുടെ കാവിന്‍ ക്വിന്റല്‍ അപ്രമാദിത്യം ഉറപ്പിച്ചു. സാര്‍ഥക് ചവാന്‍, ജോഫ്രി ഇമ്മാനുവല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സിബിആര്‍150ആര്‍ കാറ്റഗറിയില്‍ പ്രകാശ് കാമത്തും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഈ വിഭാഗത്തില്‍ ചെന്നൈയുടെ ജോഹാന്‍ റീവാസ് ഇമ്മാനുവല്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍, തിയോപോള്‍ ലിയാന്‍ഡര്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

മോട്ടോര്‍സ്പോര്‍ട്സിന് വേണ്ടിയുള്ള റൈഡര്‍മാരുടെ അഭിനിവേശം കണ്ട് ഞാന്‍ ആവേശഭരിതനായെന്ന്, മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ ആദ്യസന്ദര്‍ശനത്തിനെത്തിയ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗത പറഞ്ഞു. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പില്‍ നിന്നുള്ള ഞങ്ങളുടെ ചില യുവ പ്രതിഭകള്‍ ഭാവിയില്‍ അന്താരാഷ്ട്ര റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, ഈ സീസണില്‍ താരങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അറിയിച്ചു.

Leave A Reply
error: Content is protected !!