കോഴിക്കോട് ജില്ലയില്‍ ഇന്ന് 1117 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1117 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ 1117 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 1 ആള്‍ക്കും വിദേശത്തുനിന്നും വന്ന 4 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

9203 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3342 പേര്‍ കൂടി രോഗമുക്തി നേടി. 12.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25779 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3115 പേർ ഉൾപ്പടെ87981 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 969943 പേർ നിരീക്ഷണം പൂർത്തിയാക്കി, 2411 മരണമാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്.

 

 

Leave A Reply
error: Content is protected !!