നന്ദനാരുടെ ഉണ്ണിക്കുട്ടൻ്റെ ലോകം നോവൽ ചർച്ച സംഘടിപ്പിച്ചു

നന്ദനാരുടെ ഉണ്ണിക്കുട്ടൻ്റെ ലോകം നോവൽ ചർച്ച സംഘടിപ്പിച്ചു

പ്രശസ്ത സാഹിത്യകാരൻ നന്ദനാരുടെ ,ബാല മനസ്സിൻ്റെ കുതൂഹലങ്ങളെ ആവിഷ്കരിക്കുന്ന നോവൽ ഉണ്ണിക്കുട്ടൻ്റെ ലോകം ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു.64-ാമത് പ്രതിവാര പുസ്തക ചർച്ചയിൽ ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖ പ്രഭാഷണം നിർവഹിച്ചു.പ്രസിഡൻറ് എം. എം ബഷീർ മോഡറേറ്ററായി .
എം .നിതുല ചർച്ചയുടെ അവലോകനം നിർവഹിച്ചു. നന്ദനാരുടെ മകൻ പി സുധാകരൻ, നോവലിസ്റ്റ് നന്ദൻ,എ വത്സല,പി.വേണുഗോപാൽ,ധന്യ ഉണ്ണികൃഷ്ണൻ, ചന്ദ്രികാ രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ടി വി ശൂലപാണിയുടെ ഒരു നാവികൻ്റെ നിയോഗം എന്ന പുസ്തകം കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.
Leave A Reply
error: Content is protected !!