ആർഎസ്‌എസുകാർ സിപിഐ എം പ്രവർത്തകനെ വെട്ടി

ആർഎസ്‌എസുകാർ സിപിഐ എം പ്രവർത്തകനെ വെട്ടി

ധർമടം മേലൂരിൽ ആർഎസ്‌എസുകാർ വീട്ടിൽ കടന്നു കയറി സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്‌ച രാത്രി ധനരാജിന്റെ നേതൃത്വത്തിലെത്തിയ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിൽ. 11മണിയോടെയാണ്‌ സംഭവം.

ആക്രമണത്തിൽ വെട്ടേറ്റ സിപിഐ എം പ്രവർത്തകൻ മേലൂർ ചേനമ്പത്ത്‌ വീട്ടിൽ മനീഷിനെ (34) കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐ എം ബ്രാഞ്ചംഗം സോജയുടെ മകനാണ്‌ വെട്ടേറ്റ മനീഷ്‌.
വീട്ടുകാരുടെ മുന്നിലിട്ടാണ് മനീഷിനെ വെട്ടിയത്. പിടിവലിക്കിടയിൽ അക്രമിസംഘത്തിലെ ആർഎസ്‌എസ് പ്രവർത്തകൻ ധനരാജിനും പരിക്കേറ്റു.

Leave A Reply
error: Content is protected !!