പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരർ പിടിയിൽ

പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരർ പിടിയിൽ

പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരർ പിടിയിൽ.ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പ്രയാഗ് രാജ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആക്രമണം നടത്താനും ഗൂഢാലോചന നടന്നിരുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!