30 ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിലും കൊവിഡിന്‍റെ സാന്നിധ്യം

30 ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിലും കൊവിഡിന്‍റെ സാന്നിധ്യം

മൃതശരീരത്തില്‍ 30 ദിവസം വരെ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബൈ പൊലീസിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍. തങ്ങളുടെ പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പെഷ്യലൈസ്ഡ് ജേണലുകളില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബൈ പൊലീസിന്റെ ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ഡോ.അഹ്മദ് അല്‍ ഹാഷെമി അറിയിച്ചു.

മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്. ഒന്നാമത്തെ കേസില്‍ കടലില്‍ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം 30 ദിവസത്തിലേറെ പഴക്കമുള്ള നിലയില്‍ കണ്ടെത്തി. കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവായിരുന്നു. മറ്റൊരു കേസില്‍ 17 ദിവസങ്ങളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലും കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

Leave A Reply
error: Content is protected !!