ഗോഎയർ വിമാനത്തിൽ പത്ത് പേർക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് വിനോദ്

ഗോഎയർ വിമാനത്തിൽ പത്ത് പേർക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് വിനോദ്

നടൻ വിനോദ് കോവൂർ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദുബായിലെ ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ​ഗോഎയർ വിമാനത്തിൽ വെറും പത്ത് പേർക്കൊപ്പം യാത്ര ചെയ്ത അനുഭവമാണ് വിനോദ് പങ്കുവച്ചത്.

കിലോമീറ്റർ കടൽ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ കാലത്ത് നമ്മുടെ നാട്ടിൽ പത്ത് പേരെ വെച്ച് സർവ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓർമ്മ വന്നു. എന്തായാലും മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്നും വിനോദ് കുറിക്കുന്നു.

നിരവധി ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരമാണ് നടൻ വിനോദ് കോവൂർ. സിനിമകളിൽ സഹതാരമായും താരം ശോഭിച്ചു.

വിനോദ് കോവൂറിന്റെ വാക്കുകൾ

ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര Go Air In വിമാനത്തിലേക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു, അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന്. മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു. പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെൽഫി എടുത്തു. മുമ്പൊരിക്കൽ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഇറങ്ങാൻ  കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു. ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം. ഇത്രയും കിലോമീറ്റർ കടൽ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ കാലത്ത് നമ്മുടെ നാട്ടിൽ പത്ത് പേരെ വെച്ച് സർവ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര  ഓർമ്മ വന്നു. എന്തായാലും മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കും.

Leave A Reply
error: Content is protected !!