ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ഡൽഹി : ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇടതുപക്ഷത്തെ ബിജെപി ആക്രമിക്കുന്നത് . ബിജെപി അധികാരത്തില്‍ എത്തിയ ശേഷം 21 സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യെച്ചൂരി ചൂണ്ടിക്കാട്ടി .

ഇത്രയും അക്രമം നടന്നിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും മൗനം തുടരുകയാണ് . പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതായിരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു .

“പരിക്കേറ്റവര്‍ക്കവര്‍ക്ക് വീടും സമ്പാദ്യവും നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഇടപെടാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി പോലും ലഭിച്ചില്ല. ത്രിപുരയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. എംഎല്‍എമാരെ സ്വന്തം മണ്ഡലത്തില്‍ പോകാന്‍ അനുവദിക്കുന്നില്ല. മണിക് സര്‍ക്കാറിനെ 15 തവണ തടഞ്ഞു . 3 സിപിഐ എം എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തു . “യെച്ചൂരിആരോപിച്ചു.

Leave A Reply
error: Content is protected !!