1700 കോടി റിയാലിന്റെ കള്ളപ്പണം വെളുപ്പിച്ച കേസ് ; വിദേശികൾക്കും സ്വദേശികൾക്കും ശിക്ഷ

1700 കോടി റിയാലിന്റെ കള്ളപ്പണം വെളുപ്പിച്ച കേസ് ; വിദേശികൾക്കും സ്വദേശികൾക്കും ശിക്ഷ

റിയാദ്: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വദേശികളും വിദേശികളും ഉൾപ്പെട്ട സംഘത്തിന് ശിക്ഷ വിധിച്ച് സൗദി കോടതി .പണം വെളുപ്പിക്കല്‍ കേസിൽ 24 പേരെയാണ് റിയാദ് അപ്പീല്‍ കോടതി ശിക്ഷിച്ചത്‌. സൗദികളും വിദേശികളും അടങ്ങിയ സംഘം 1,700 കോടിയോളം റിയാല്‍ വെളുപ്പിച്ചതായി അധികൃതർ കണ്ടെത്തി .

കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികള്‍ക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ 20 വര്‍ഷം തടവാണ്.അതെ സമയം സൗദി പൗരന്മാര്‍ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് തടവു ശിക്ഷക്ക് തുല്യമായ കാലത്തേക്ക് വിലക്കെർപെടുത്തിയിട്ടുണ്ട് .

എന്നാൽ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി ആകെ ഏഴര കോടിയിലേറെ റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. വെളുപ്പിച്ച മുഴുവന്‍ പണവും കണ്ടുകെട്ടാനും വിധിയുണ്ട്.സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ ,ഫാക്ടറികള്‍, കമ്പനികള്‍, അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മറയിലാണ് പ്രതികള്‍ സംഘിടതമായി പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയത്.

Leave A Reply
error: Content is protected !!