സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാൻ ബിഷപ്പിന്റെ രാജി ; സ്വകാര്യതയെ മാനിക്കണമെന്ന് കർദിനാൾ

സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാൻ ബിഷപ്പിന്റെ രാജി ; സ്വകാര്യതയെ മാനിക്കണമെന്ന് കർദിനാൾ

മഡ്രിഡ്: സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാൻ നോവൽ രാജിവെച്ച യുവ സ്പാനിഷ് ബിഷപ്പിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് സ്പാനിഷ് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷൻ കർദിനാൾ ജുവാൻ ജോസ് ഒമെല്ല.

ബിഷപ് സേവ്യറിന്റെയും കുടുംബത്തിന്‍റെയും സോൾസൊനയിലെ ചർച്ചിന്‍റെയും വേദന ഞാൻ പങ്കിടുന്നു. വർഷങ്ങളായി അദ്ദേഹത്തോടൊപ്പം നടന്ന കാറ്റലോണിയൻ വൈദിക സമൂഹത്തിന്‍റെ വേദനയും പങ്കുവെക്കുന്നു -മഡ്രിഡിൽ വാർത്തസമ്മേളനത്തിൽ കർദിനാൾ ചൂണ്ടിക്കാട്ടി .

എന്നാൽ, ബിഷപ്പിന്റെ രാജിയെ ആളുകൾ മറ്റ് പല രീതികളിലും വ്യാഖ്യാനിക്കുന്നത് വേദനാജനകമാണ്. ഒരാൾ സ്വന്തം കാരണങ്ങളാൽ പദവിയൊഴിയുമ്പോൾ അയാളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ക്ഷമാവായ്പ് തേടുന്ന പാപികളാണ് നാമെല്ലാം. വിശ്വാസ്യതയോടെ നിൽക്കുന്നവരെ നാം വിലമതിക്കുകയും വേണം.ബിഷപ്പിന്‍റെ തീരുമാനത്തിൽ താനും എല്ലാവരെയും പോലെ അങ്ങേയറ്റം ആശ്ചര്യപ്പെട്ടതായും വ്യക്തിപരമായ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും കർദിനാൾ പറഞ്ഞു.

ഇറോട്ടിക് നോവലിസ്റ്റ് സിൽവിയ കബല്ലോളുമായി ഒരുമിച്ച് ജീവിക്കുന്നതിനായി സ്പെയിനിലെ യുവ ബിഷപ് സേവ്യർ നോവൽ രാജിവെച്ചത് വിശ്വാസികൾക്കിടയിൽ ചൂട് പിടിച്ച ചർച്ചയായിരുന്നു . സോൾസൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യർ നോവലാണ് കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചത്.

Leave A Reply
error: Content is protected !!