ചുരം റോഡിൽ ബസിന്റെ ബ്രേക്ക് നഷ്​ടപ്പെട്ടു; വൻ ദുരന്തം ഒഴിവായി

ചുരം റോഡിൽ ബസിന്റെ ബ്രേക്ക് നഷ്​ടപ്പെട്ടു; വൻ ദുരന്തം ഒഴിവായി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം റോ​ഡി​ലെ ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​െൻറ ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ട്ടു. യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം.

മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​െൻറ ബ്രേ​ക്ക് പൈ​പ്പ് മു​റി​ഞ്ഞ​താ​ണ് ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ടാ​ൻ കാ​ര​ണം. രാ​വി​ലെ 9.30നാ​ണ് സം​ഭ​വം നടന്നത്. രാ​വി​ലെ​യാ​യ​തി​നാ​ൽ നി​റ​യെ യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. റോ​ഡി​ന് വീ​തി കു​റ​ഞ്ഞ ഈ ​ഭാ​ഗ​ത്ത് മ​ല​വെ​ള്ളം കു​ത്തി​യൊ​ഴു​കി വ​ൻ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ ചാ​ടി​യ​തോ​ടെ​യാ​ണ് ബ്രേ​ക്ക് പൈ​പ്പ് മു​റി​ഞ്ഞ​ത്. ഉ​ട​ൻ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ക​ല്ലു​താ​ങ്ങി നി​ർ​ത്തി. തു​ട​ർ​ന്ന് ഇ​തു​വ​ഴി​യെ​ത്തി​യ ടി​പ്പ​ർ ഡ്രൈ​വ​റു​ടെ​യും കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ൽ​ബി​ൻ കു​ന്നേ​പ​റ​മ്പി​ൽ, ഒടുവിൽ അ​ഭി​ഷേ​ക് ശി​വ​രാ​ജ് എ​ന്നി​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബ്രേ​ക്ക് ശ​രി​യാ​ക്കി ബ​സ് യാ​ത്ര തു​ട​ർ​ന്ന​ത്.

Leave A Reply
error: Content is protected !!