യു.പി തെരഞ്ഞെടുപ്പ്​ ​പ്രചാരണം ; രാമക്ഷേത്രത്തിൽ പ്രാർഥനയോടെ​ തുടക്കമിട്ട്​ ആം ആദ്​മി

യു.പി തെരഞ്ഞെടുപ്പ്​ ​പ്രചാരണം ; രാമക്ഷേത്രത്തിൽ പ്രാർഥനയോടെ​ തുടക്കമിട്ട്​ ആം ആദ്​മി

അയോധ്യ: യുപിയിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന്​ തുടക്കം കുറിച്ച് ആം ആദ്​മി പാർട്ടി​. ആപ്പ് നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും അയോധ്യയിലെ രാമജന്മഭൂമിയിലും ഹനുമാനഗരി ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥന നടത്തിയാണ്​ പ്രചാരണം തുടങ്ങിയത് .

ചൊവ്വാഴ്ച ഫൈസാബാദിൽ ആപ്പിന്റെ തിരംഗ യാത്രക്കും ഇരുവരും നേതൃത്വം നൽകും. 18ാം നൂറ്റാണ്ടിലെ നവാബ് ഷുജാവുദ്ദൗലയുടെ മഖ്ബറയിൽനിന്ന് ആരംഭിച്ച് നഗരത്തിലെ ഗാന്ധി പാർക്കിൽ യാത്ര അവസാനിക്കും.

അതെ സമയം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യുപിയുടെ ചുമതലയുള്ള സഞ്ജയ് സിങ്ങും ക്ഷേത്രത്തിൽവെച്ച്​ മന്ത്രോച്ചാരണങ്ങൾ ഉരുവിട്ടാണ്​ പ്രാർത്ഥന നടത്തിയത് ​. കൂടാതെ സരയൂ നദിയിൽ മുങ്ങുകയും സാധുക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്​തു.

‘ശുദ്ധമായ ഭരണത്തിനും ഭരണനിർവഹണത്തിനുമുള്ള ഏറ്റവും വലിയ പ്രചോദനം രാമരാജ്യമാണ്. ശ്രീരാമന്‍റെയും വിശുദ്ധരുടെയും അനുഗ്രഹവും കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സത്യസന്ധതയുടെയും വികസനത്തിന്‍റെയും പുതിയ നിർവചനമായി മാറുകയാണ്. തിരംഗ യാത്ര അത്തരം രാഷ്​ട്രീയത്തിന് പുതിയ മാനം നൽകും. ശ്രീരാമചന്ദ്ര ജിയുടെ അനുഗ്രഹത്തോടെ ഞങ്ങൾ ത്രിവർണ്ണപതാക ഉയർത്തുകയും യഥാർത്ഥ ദേശീയത പഠിപ്പിക്കുകയും ചെയ്യും’ -സിസോദിയ പ്രതികരിച്ചു .

കോടതി വിധിയുടെ അടിസ്​ഥാനത്തിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്​.

Leave A Reply
error: Content is protected !!