കോൺഗ്രസ്സ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണാല്ലോ അവസ്ഥ…

കോൺഗ്രസ്സ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണാല്ലോ അവസ്ഥ…

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയാരോപിച്ച് സമരം ചെയ്ത കോണ്‍ഗ്രസിന് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒന്നേക്കാൽ ലക്ഷം രൂപയോളം പിഴ.. കൊള്ളാം ഇതിലും നല്ല കോമഡി ഇനി ഇന്ന് കേൾക്കാനില്ല, അറ്റ് ലീസ്റ് കോവിഡ് പ്രതിരോധത്തിനെതിരെ സമരം ചെയുമ്പോൾ ആ കോവിഡ് പ്രോട്ടോകോൾ എങ്കിലും ഒന്ന് പാലിച്ചൂടെ കോൺഗ്രെസ്സെ…. എന്തൊക്കെ ബഹളം ആയിരുന്നു.. ആ 500 ഇത് ഞങ്ങൾ ഇല്ല, സത്യ പ്രതിജ്ഞ ബഹിഷ്‌ക്കരിക്കുന്നു, സോഷ്യൽ മീഡിയകളിൽ ക്യാമ്പയിനുകൾ നടത്തുന്നു. സത്യാ പ്രതിജ്ഞ ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ; ലംഘനം നടക്കുന്നു അങ്ങനെ അങ്ങനെ നീണ്ടു പോകുന്നതാണ് കോൺഗ്രസിന്റെ ചില സീസണൽ പ്രോട്ടോകോൾ പ്രസ്തവങ്ങൾ… എന്തെ അതൊന്നും ഇവിടെ കണ്ടില്ലാ, എല്ലാം വാചകടിയിൽ മാത്രമല്ലെ ഉള്ളു ലെ… ഇതിപ്പോൾ എന്താ സംഭവം എന്ന് വച്ചാൽ വാക്‌സിനേഷനിലെ അപാകത, ശബരിമല വിഷയം, സ്വര്‍ണക്കടത്ത്, കാര്‍ഷിക നിയമം, ലക്ഷദ്വീപ് വിഷയം, മുട്ടില്‍ മരംമുറി, ടോള്‍ വിഷയം, വാളയാര്‍ ചെക്‌പോസ്റ്റിലെ കൈകൂലി തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു കോണ്‍ഗ്രസ് സമരം നടത്താൻ തീരുമാനിച്ചത്, ആ കോൺഗ്രസ്സിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒന്നും രണ്ടും കാര്യത്തിനല്ല സമരം ചെയ്തേക്കുന്നെ… കുറെ ഉണ്ട്, അപ്പോൾ പിന്നെ അത്രയും ആളും വേണ്ടേ, പാവങ്ങൾ അതോണ്ട് ആണേട്ടോ ആളുകളുടെ എണ്ണവും കൂടിയത്, അങ്ങനെ പുതുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആണ് സമരം നടത്തിയത്. പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് പഞ്ചായത്തുകളിലായിരുന്ന സമരം നടന്നിരുന്നത്. എന്നാലും കൊവിഡ് മാനദണ്ഡം ലംഘിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സമരം നടത്തി ഇപ്പോൾ നല്ലൊരു തുക പിഴയും വാങ്ങി ഇങ്ങനെ നാണക്കേട്ടു ഇരിക്കുന്ന കോൺഗ്രസ്സിന്റെ ആ മനസ് ആരും കാണാതെ പോകരുത്, വാളയാര്‍, കസബ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോ മണ്ഡലം പ്രസിഡന്റിന്റെയും പേരില്‍ 15 വരെ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്.

എന്തയാലും കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ വാ തോരാതെ സംസാരിച്ചിട്ട് അത് കാട്ടിപരാതിയിട്ടുള്ള പ്രവർത്തിക്കള ചെയുന്നത് കോൺഗ്രസ്സ് ഇത് ആദ്യമായിട്ടൊന്നുമല്ല, മുൻപ് കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ സ്ഥാനാരോഹണത്തില്‍ വന്‍ ആള്‍ക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. അല്ല അപ്പോൾ നേരത്തെ പറഞ്ഞ ഈ പ്രോട്ടോകോൾ ഒകെ എവിടെ പോയി എന്ന് മാത്രം ചോദിക്കരുത്. ഞങ്ങൾക്ക് ഇങ്ങനെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല എന്ന് പറഞ്ഞ് വിമർശിക്കാൻ മാത്രമേ അറിയൂ അല്ലാതെ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ഒന്നും ഞങ്ങൾക്ക് അറിയില്ല . അതും പോട്ടെ നിങ്ങളുടെ വനിതാ നേതാവ് ഉണ്ടല്ലോ ആലത്തൂർ എം പി രമ്യ ഹരിദാസ്… കുറച്ച നൽകുകൾക്ക് മുൻപ് വനിതാ നേതാവായും കൂട്ടരും കാണിച്ചത് എല്ലാവരും കണ്ടതായിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ലോക്കഡോൺ ദിവസത്തിൽ ഹോട്ടലിൽ കയറി കൂട്ടമായി ഇരുന്നു ഭക്ഷണം കഴിക്കുകയും, അത് ചോദ്യം ചെയ്ത യുവാവിനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുന്നതും എല്ലാവരും കണ്ടതായിരുന്നു, എന്നിട്ടും എഫ് ബി പോസ്റ്റിന് ഒരു കുറവും ഇല്ല… കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ്ങളും തന്നെയാണ് കോവിഡ് കേസുകൾ കേരളത്തിൽ ഇന്നും കൂടാൻ കാരണമെന്ന്… എന്തൊക്ക് പ്രഹസനം ആണ് വെറുതെ കോൺഗ്രസ് കാട്ടിക്കൂട്ടുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ച് ഇവിടെ എന്തായിരുന്നു, എന്നിട് ആ പരിപാടി കണ്ടായിരുന്നല്ലോ, മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു വളരെ കൃത്യത്തോടെയാണ് അത് നടന്നത്, അതാ പറയുന്നേ വിമർശിക്കുന്നത് എല്ലാം കൊള്ളാം.. പക്ഷെ അത് സ്വന്തം പ്രവർത്തിയിലും കൊണ്ട് വരൻ കോൺഗ്രസ്സ് ശ്രമിക്കേണ്ടി ഇരിക്കുന്നു, ഇതിപ്പോൾ കേസ് എടുത്തതും പിഴ ചുമത്തിയതും സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ തളര്ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നൊക്കെയാണ് കോൺഗ്രസ്സ് പറയുന്നത്, ഇനി ഇപ്പോൾ അതെ പറയാൻ വഴിയുള്ളു, അതോണ്ട് പ്ലീസ്സ്, സമരമെല്ലാം നടത്താം വളരെ നല്ലതാണ്, പക്ഷെ ഇതുപോലെയൊക്കെയുള്ള കുറച്ച മാനദണ്ഡങ്ങൾ പാലിച്ചോക്കെ നടത്താൻ ശ്രമിക്കണം കേട്ടോ. ഇല്ലേൽ കയില് പൈസ പോവുന്നതും കോൺഗ്രസ്സ് അറിയില്ല, ആകെ നാണക്കേടാവുകയും ചെയ്യും.

Leave A Reply
error: Content is protected !!