ക്വാഡ് ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് അമേരിക്കയിൽ

ക്വാഡ് ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് അമേരിക്കയിൽ

ന്യൂഡല്‍ഹി: യുഎസിൽ അരങ്ങേറുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സെപ്തംബര്‍ 24ന് വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജാപ്പനീസ് പ്രധാനമന്ത്രി യോഷിന്‍ഡെ സുഗയും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ ക്വാഡ് രാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഓണ്‍ലൈനായി നടത്തിയ ഉച്ചകോടിയുടെ പുരോഗതി നേതാക്കള്‍ വിലയിരുത്തും. കോവിഡ് നിയന്ത്രണത്തിനായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ക്വാഡ് വാക്‌സിന്‍ സംരംഭവും മേഖലയിലെ പ്രശ്‌നങ്ങളും ഉച്ചകോടി അവലോകനം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ, കടല്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി അവലോകനം ചെയ്യും. യുഎസ് സൈന്യത്തിന്റെ സമ്പൂർണ പിന്‍മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്ക വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ക്വാഡ് ഉച്ചകോടി .

Leave A Reply
error: Content is protected !!