കാട്ടുപന്നിശല്യം രൂക്ഷം; നെൽക്കൃഷി കർഷകർ പ്രതിസന്ധിയിൽ

കാട്ടുപന്നിശല്യം രൂക്ഷം; നെൽക്കൃഷി കർഷകർ പ്രതിസന്ധിയിൽ

നെന്മാറ: വിളഞ്ഞു പാകമായ നെൽക്കൃഷി വ്യാപകമായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലുള്ള ചേവിണി പാടശേഖരത്തിലാണ് കാട്ടു പന്നിക്കൂട്ടം ദിവസങ്ങളായി കൃഷി നശിപ്പിക്കാൻ എത്തി കൊണ്ടിരിക്കുന്നത്. വിളഞ്ഞ് പഴുത്തു തുടങ്ങിയ നെൽച്ചെടികൾ തിന്നും ചവിട്ടിയും കിടന്ന് ഉഴച്ചുമാണ് നശിപ്പിക്കുന്നത്.രണ്ടു ദിവസം മുമ്പും കാട്ടുപന്നികൾ വന്നു കൃഷി നശിപ്പിച്ചിരുന്നു.

ഇതേത്തുടർന്ന് രാത്രി പടക്കം പൊട്ടിച്ച് കാവൽ ഇരുന്നെങ്കിലും മഴമൂലം പുലരും വരെ കാവലിരിക്കാൻ കഴിഞ്ഞില്ല. മോട്ടോർ പുരയിൽ നിന്ന് പാടത്തേക്ക് വെളിച്ചം തെളിച്ചിരുന്നെങ്കിലും പന്നികൾ ഇതൊന്നും വകവയ്ക്കാതെ കൂട്ടമായി ഒരു വശത്തു കൂടെ ഇറങ്ങി മറ്റൊരു വശത്തുകൂടെ വിളകൾ നശിപ്പിച്ച് കയറി പോകുകയാണ് ഇവരുടെ രീതിയെന്നും കർഷകർ പറയുന്നു.

Leave A Reply
error: Content is protected !!