നിർമ്മാണ സാമഗ്രികൾ തടസമാകുന്നു; യാത്രക്കാർ ദുരിതത്തിൽ

നിർമ്മാണ സാമഗ്രികൾ തടസമാകുന്നു; യാത്രക്കാർ ദുരിതത്തിൽ

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ കർബല റോഡിൽ ഇന്റർലോക്ക് പാകാൻ എത്തിച്ച നിർമ്മാണ സാമഗ്രികൾ നടുറോഡിൽ ഇട്ടിരിക്കുന്നത് യാത്രക്കാർക്ക് അപകട കെണിയാകുന്നു. കഴിഞ്ഞ ദിവസം റോഡിന് നടുവിലെ മെറ്റൽക്കൂനയിൽ തട്ടി കാർ അപകടത്തിൽപ്പെട്ടിരുന്നു. റോഡ് വക്കിൽ ഒന്നിലധികം സ്ഥലങ്ങളിൽ മെറ്റിലിന് പുറമേ പാറപ്പൊടിയും ടാർ പാട്ടകളും നിരത്തിയിരിക്കുന്നത് വളരെ അപകട ഭീക്ഷണി സൃഷ്ടിക്കുന്നു.

തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ റോഡിലെ അപകടക്കൂനകൾ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. ടാർ നിറയെ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ തട്ടുന്ന വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകളാണ് സംഭവിക്കുന്നത്.

Leave A Reply
error: Content is protected !!