ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അറുപത് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അറുപത് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അറുപത് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 46.51 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.

യുഎസിലാണ് ഇപ്പോൾ പ്രതിദിന കേസുകളും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ തൊണ്ണൂറായിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി ഇരുപത് ലക്ഷം കടന്നു.6.70 ലക്ഷം പേർ മരണമടഞ്ഞു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 210 പേർ മരണമടഞ്ഞു.ഇതോടെ ആകെ മരണം 4.42 ലക്ഷമായി ഉയർന്നു.മൂന്ന് കോടി ഇരുപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.നിലവിൽ 3.74 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!