ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍കോളജിലെ വിദ്യാർത്ഥികൾ ആണ് ഒഴുക്കിൽപ്പെട്ടത്. കണ്ടെത്തിയത് തൃശ്ശൂർ സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹമാണ്.

മൃതദേഹം കിട്ടിയത് ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് . കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്. ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ (23), തൃശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാം (23) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Reply
error: Content is protected !!