നെടുമങ്ങാട് വീട് കുത്തിത്തുറന്ന് മോഷണം: 1,26,500 രൂപ കവർന്നു

നെടുമങ്ങാട് വീട് കുത്തിത്തുറന്ന് മോഷണം: 1,26,500 രൂപ കവർന്നു

നെടുമങ്ങാട്: നെടുമങ്ങാട് വീട് കുത്തിത്തുറന്ന് മോഷണം. മോഷണം നടന്നത് കരുപ്പൂര് ഇരുമരം പോസ്റ്റ് ഓഫീസിനു സമീപത്തുള്ള കൃഷ്ണാലയത്തിലാണ്. വീട്ടിൽ നിന്ന് 1,26,500 രൂപ മോഷണം പോയി. കരകുളം പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണന്റെയും ഭാര്യ നെടുമങ്ങാട് ജില്ലാ ആശുപത്രി നഴ്‌സ് ഷീലയുടെയും വീട്ടിൽ ആണ് മോഷണം നടന്നത്.

ആരോഗ്യ പ്രവർത്തകരായ ദമ്പതിമാർ ശനിയാഴ്ച ഉച്ചയോടെ മക്കൾക്കൊപ്പം ബന്ധുവിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ഇവർ ഞായറാഴ്ച തിരികെവീട്ടിൽ വന്നപ്പോൾ ആണ് മോഷണം നടന്നത് അറിയുന്നത്. മോഷ്ടാക്കൾ വീട്ടിൽ കടന്നത് മുൻവശത്തെ വാതിൽ തകർത്താണ്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Leave A Reply
error: Content is protected !!