മുംബൈയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈയിലെ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍
കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 20 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്. ശനിയാഴ്ച രാവിലെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ പ്രതിയായ മോഹിത് ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!