‘മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽനിന്ന്​ ഒരു പ്രണയലേഖനം ലഭിച്ചു’- പരിഹസിച്ച് ആം ആദ്​മി

‘മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽനിന്ന്​ ഒരു പ്രണയലേഖനം ലഭിച്ചു’- പരിഹസിച്ച് ആം ആദ്​മി

ന്യൂഡൽഹി: എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിൽ നിന്ന് ലഭിച്ച നോട്ടീസിനെ രൂക്ഷമായി പരിഹസിച്ച്​ ആം ആദ്​മി പാർട്ടി. മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽ നിന്ന്​ ഒരു പ്രണയലേഖനം ലഭിച്ചു എന്നാണ്​ എ എ പി വക്​താവ്​ രാഖവ്​ ഛദ്ദ ഇ.ഡി നോട്ടീസിനെപറ്റി പരിഹസിച്ചത് . പാർട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്​തയ്ക്കാണ്​ ഇഡി നോട്ടീസ് നൽകിയത്​. ആം ആദ്​മി പാർട്ടി കഴിഞ്ഞ ഇലക്ഷനിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ്​ ഇ.ഡി ആരോപിച്ചത് . ഇതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്​.

‘ഡൽഹിയിൽ അവർ ഞങ്ങളെ ഐടി വകുപ്പ്, സിബിഐ, പോലീസ് എന്നിവ ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ 62 സീറ്റുകൾ നേടി. ഗുജറാത്ത് , പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ ഞങ്ങൾ വളർന്നുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഇഡി നോട്ടീസ് ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം. ഈ തന്ത്രങ്ങൾകൊണ്ട്​ ബിജെപി ഒരിക്കലും വിജയിക്കില്ല. അവർ ഞങ്ങളെ ശക്തരാക്കും’- കെജ്​രിവാൾ ട്വീറ്റിൽ കുറിച്ചു .

മയക്കുമരുന്ന് കടത്ത്, വ്യാജ പാസ്‌പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് എഫ്‌ഐആറുകൾ കേന്ദ്ര ഏജൻസി ഖൈറയ്‌ക്കെതിരെ രജിസ്​റ്റർ ചെയ്​തതായാണ്​ നിഗമനം . 2019 ൽ ആം ആദ്മി ​ വിട്ട്​ കോൺഗ്രസിൽ ചേക്കേറിയതാണ് ​ ഖൈര. എ.എ.പിക്കായി യുഎസിൽ നിന്ന് ഏകദേശം 100,000 യുഎസ് ഡോളർ സംഭാവന സമാഹരിച്ചതായും ഏജൻസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു .

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ശബ്​ദമുയർത്തിയതിനാണ്​ തന്നെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതെന്നാണ്​ സുഖ്​പാൽ സിങ്​ ഖൈര വ്യക്തമാക്കുന്നത് .തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം പാർട്ടിയെ ‘സ്വഭാവഹത്യ’ ചെയ്യാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആപ്​ വക്​താവ്​ രാഖവ്​ ഛദ്ദ ആരോപിച്ചു .’എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റിന് ബിജെപി ആസ്ഥാനത്തിന് തൊട്ടടുത്ത് ഒരു ഓഫീസ് സ്ഥലം നൽകണം. അവർ ബിജെപിയുടെ മുന്നണി സംഘടനയാണ്’-ഛദ്ദ പ്രതികരിച്ചു .

Leave A Reply
error: Content is protected !!