ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി. ബൗളിംഗ് വകുപ്പിന്റെ ചുമതല ഫിലാന്‍ഡര്‍ക്കായിരിക്കും. ബാറ്റിംഗ് കോച്ചായ ഹെയ്ഡനും പാക് ക്യാംപിലെത്തും. നേരത്തെ ഇടക്കാല പരിശീലകനായി സഖ്‌ലെയ്ന്‍ മുഷ്താഖിനെ നിയമിച്ചിരുന്നു.

ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടേയും ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടേയും മുന്‍ താരങ്ങളാണ്. സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും വരുന്നത്. മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും അദ്ദേഹത്തിന്റെ സഹായത്തിനെത്തും. നേരത്തെ, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയും വഖാറും പിന്മാറിയത്.ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേടിയ താരമാണ് ഹെയ്ഡന്‍. ഈ പരിചയസമ്പത്ത് പാക് ക്രിക്കറ്റ് ടീമിന് ഗുണം ചെയ്യുമെന്ന് റമീസ് രാജ വ്യക്തമാക്കി.

Leave A Reply
error: Content is protected !!