നെഹ്റു രാമനെ വിശ്വസിച്ചില്ല കഷ്ട്ടം തന്നെ

നെഹ്റു രാമനെ വിശ്വസിച്ചില്ല കഷ്ട്ടം തന്നെ

ഉത്തർപ്രദേശിലെ കുശിനഗറിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ ഒരു വിവാദപരമായ പ്രസ്താവനാ നടത്തിയിരിക്കുകായണ്‌ ഉത്തർപ്രദേശ് മുഖ്യമന്ത്രി . കോൺഗ്രസാണ് ഇപ്പോൾ ഭീകാരവാദത്തിന്റെ മാതാവ് എന്നാണ് യോഗി ആദിത്യനാഥ്‌ പറയുന്നത്. കോൺഗ്രസ് ശ്രീരാമനിൽ വിശ്വസിക്കുന്ന ജനങ്ങളെ അപമാനിക്കുകയാണെന്നും ‘രാജ്യത്ത് തീവ്രവാദത്തിന്റെ മാതാവാണ് കോൺഗ്രസ് ആണെന്നുമാണ് യോഗി പറഞ്ഞത്. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല. കോൺഗ്രസ് രോഗം നൽകുകയാണ്. രാമനിൽ വിശ്വാസിക്കുന്നവരെ അപമാനിക്കുന്നു, മാഫിയകൾക്ക് അഭയം നൽകുന്നു.’ എന്നൊക്കെയാണ് യോഗി പ്രസംഗത്തിനിടയിൽ പറഞ്ഞത് .

ഈ രാജ്യം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസും കൊള്ളയടിച്ചു. നെഹ്റു രാമനെ വിശ്വസിച്ചില്ല. ഇന്ദിരാജി സന്യാസിമാർക്ക് നേരെ വെടിയുതിർത്തു. രാമന്റെ അസ്തിത്വം സോണിയ ജി നിഷേധിച്ചു,’ എന്നും യോഗി ആരോപിച്ചു. ബി.ജെ.പി പൗരന്മാരെ സുഖപ്പെടുത്തുകയാണ്, ശ്രീരാമന്റെ ഒരു മഹാക്ഷേത്രത്തിന്റെ നിർമ്മാണത്തിന് വഴിയൊരുക്കുകയും മാഫിയയെ അവർ അർഹിക്കുന്ന ജയിലിലേക്ക് അയക്കുകയും ചെയ്യുന്നു. ബി.ജെ.പി ഉണ്ടെങ്കിൽ എല്ലാവരോടും ബഹുമാനമുണ്ട്, വിശ്വാസത്തോടും ബഹുമാനമുണ്ടെന്നും യോഗി അവകാശപ്പെട്ടു.

‘രോഗം, തൊഴിലില്ലായ്മ, മാഫിയ രാജ്, അഴിമതി എന്നിവയല്ലാതെ കോൺഗ്രസ്, എസ്.പി, ബി.എസ് പി സർക്കാരുകൾ സംസ്ഥാനത്തിന് എന്ത് നൽകി? പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പ്രീണന രാഷ്ട്രീയത്തിന് സ്ഥാനമില്ല. 2017 -ന് മുമ്പ് എല്ലാവർക്കും റേഷൻ ലഭിച്ചിരുന്നോ ? … മുമ്പ് ‘അബ്ബ ജാൻ’ എന്ന് പറയുന്നവർ പാവപ്പെട്ടവർക്കുള്ള റേഷൻ ഇല്ലാതാക്കിയിരുന്നു’ – എന്നും പ്രസംഗത്തിൽ യോഗി പറഞ്ഞു.

‘രാമന്റെ ഭക്തർക്ക് നേരെ വെടിയുതിർത്ത താലിബാൻ അനുകൂല, ജാതി, ഉന്നതകുല മാനസികാവസ്ഥ സംസ്ഥാനത്തെ ജനങ്ങൾ സഹിക്കില്ല. തേൾ എവിടെയുണ്ടെങ്കിലും അത് കടിക്കും. മോദിജി രാജ്യത്ത് മുത്തലാഖ് നിർത്തലാക്കി, പക്ഷേ ചില സമാജ്വാദി പാർട്ടി നേതാക്കളുടെ പ്രസ്താവന നിങ്ങൾ വായിച്ചിരിക്കണം. അവർ താലിബാന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചിട്ടുണ്ട്. പാകിസ്ഥാൻ അനുകൂല ഭീകരർ ഇന്ന് രാജ്യത്ത് എവിടെയും ഒളിത്താവളം കണ്ടെത്തുന്നില്ല. 2012 ൽ എസ്.പി സർക്കാർ ഭീകരരുടെ കേസുകൾ പിൻവലിക്കാൻ തുടങ്ങി, ‘ എന്നും യോഗി ആരോപിച്ചു.

രാമന്റെ ഭക്തർക്ക് നേരെ വെടിയുതിർത്ത ‘താലിബാൻ അനുകൂല, ജാതി, ഉന്നതകുല മാനസികാവസ്ഥ’ സംസ്ഥാനത്തെ ജനങ്ങൾ സഹിക്കില്ലെന്നും യോഗി പറഞ്ഞു. അടുത്തവർഷമാണ് യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 217 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 നിയമസഭാ സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിൽ എത്തിയത്. സമാജ്വാദി പാർട്ടി 47 സീറ്റും ബി.എസ്.പി 19 സീറ്റും കോൺഗ്രസിന് ഏഴ് സീറ്റും മാത്രമാണ് അന്ന് നേടാനായത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യോഗിയുടെ ഇത്തരം പ്രസ്താവനകൾ . ജനങ്ങളിൽ തെറ്റിദ്ധാരണകൾ പടർത്തി അവരിൽ നിന്നും വോട്ട് നേടാനുള്ള തന്ത്രമാണ് യോഗിയുടേത് . കോൺഗ്രസ് ആളാണ് ഭീകരവാദം പടർത്തിയത് എന്ന് ബിജെപി മാത്രമേ ഇവിടെ പറായുകയുള്ളു . അതെല്ലാം സാധരണ ജനങ്ങൾക്ക് നന്നായി അറിയാം . വർഗീയതയും ഇല്ല കഥകളും നിരത്തി വോട്ട് പിടിക്കാൻ അല്ലെങ്കിലും ബിജെപിക്കാർ എന്നും മുന്നിൽ താന്നെയാണ് . ശ്രീരാമനെയും തീവ്രവാദത്തെയും രാഷ്ട്രീയ പ്രചാരണായുധമാക്കിയും യോഗി രംഗത്തെത്തിയത് അതുകൊണ്ട് തന്നെയാണ് .

Leave A Reply
error: Content is protected !!