ബാറ്ററി മോഷണം: നാലുപേർ അറസ്റ്റിൽ

ബാറ്ററി മോഷണം: നാലുപേർ അറസ്റ്റിൽ

സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച നാലുപേർ പിടിയിലായി. തൃക്കാക്കര സ്വദേശി പള്ളിക്കാല വീട്ടിൽ വാഹിദ് (55), കരിമുകൾ സ്വദേശി വെള്ളപ്പറയിൽ ശ്യാംകുമാർ (34), സഹോദരങ്ങളായ കളമശ്ശേരി സ്വദേശി പൂത്തോളിപ്പറമ്പിൽ ഷെഫീക്‌ (30), പെരിങ്ങാല സ്വദേശി പൂത്തോളിപ്പറമ്പിൽ ആഷിക്‌ (29) എന്നിവരാണ് അറസ്റ്റിലായത്.

ഇടപ്പള്ളി കുന്നുംപുറം മുട്ടാർപ്പുഴയുടെ തീരത്ത് കളമശ്ശേരി നഗരസഭ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ആറ്‌്‌ ബാറ്ററികളാണ് മോഷ്ടിച്ചത്. ഓഗസ്റ്റ് 29-ന് രാത്രിയായിരുന്നു മോഷണം.

Leave A Reply
error: Content is protected !!