കോവിഡ്‌ മരണം: വയോധികന്റെ മൃതദേഹം പഞ്ചായത്ത് സംസ്‌കരിച്ചു

കോവിഡ്‌ മരണം: വയോധികന്റെ മൃതദേഹം പഞ്ചായത്ത് സംസ്‌കരിച്ചു

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പഞ്ചായത്ത് എറ്റുവാങ്ങി സംസ്‌കരിച്ചു. ടൗണിൽ വെയിറ്റിങ്‌ ഷെഡ്ഡിൽ കിടന്നുറങ്ങി വീടുകളിൽ ചെറിയ പണികൾ ചെയ്ത് ജീവിതം പുലർത്തിയിരുന്ന അണ്ണാച്ചി എന്ന് വിളിപ്പേരുള്ള രാമസ്വാമി(75)യാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പത്ത് ദിവസം മുൻപ് ബസ്‌സ്റ്റാൻഡിന്‌ സമീപം അസുഖബാധിതനായി കിടന്നിരുന്ന അണ്ണാച്ചിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!