ജനങ്ങളുടെ നടുവൊടിച്ച് ഇന്ധന വില ; പോത്തിന്റെ പുറത്തെഴുന്നള്ളി സഥാനാർഥിയുടെ പ്രതിഷേധം: വിഡിയോ

ജനങ്ങളുടെ നടുവൊടിച്ച് ഇന്ധന വില ; പോത്തിന്റെ പുറത്തെഴുന്നള്ളി സഥാനാർഥിയുടെ പ്രതിഷേധം: വിഡിയോ

പട്​ന: ഇന്ധന വിലവർധനവ്​ ഉയരുന്ന സാഹചര്യത്തിൽ ബിഹാറിൽ സ്​ഥാനാർഥി നാമനിർദേശം സമർപ്പിക്കാനെത്തിയത്​ പോത്തിന്‍റെ പുറത്ത്​. കാത്തിഹാർ ജില്ലയിലെ രാംപൂർ പഞ്ചായത്തിലേക്ക്​ മത്സരിക്കുന്ന ആസാദ്​ ആലമാണ്​ പോത്തിന്റെ പുറത്തെഴുന്നള്ളിയത് .

‘താനൊരു ക്ഷീരകര്‍ഷകനാണ്. വാഹനത്തിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ചെലവഴിക്കാന്‍ എന്‍റെ കൈയില്‍ കാശില്ല’-ആലം വ്യക്തമാക്കി .

സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 12 വരെ പതിനൊന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്​. പ്രളയ ബാധിത പ്രദേശങ്ങൾ അടങ്ങുന്ന 28 ജില്ലകൾ ആദ്യ ഘട്ടത്തിൽ പോളിങ്​ ബുത്തിലെത്തും.

രാജ്യത്ത്​ പെട്രോൾ വില 100 പിന്നിട്ടത് അടുത്തിടെയാണ് .വിവിധ സംസ്​ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ് വേളയിൽ പെട്രോൾ വില അതിവേഗം സെഞ്ച്വറി പിന്നിട്ടിരുന്നു .അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഇടിഞ്ഞ വേളയിൽ പോലും ഇന്ധന വില കുറക്കാതെ ​ പൊതു ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ് എണ്ണക്കമ്പനികളും കേന്ദ്ര സർക്കാറും ചെയ്‌തത് .

Leave A Reply
error: Content is protected !!