കോവിഡ് വാക്‌സിനേഷൻ: മാറാടി പഞ്ചായത്ത്‌ വീണ്ടും മാതൃകയാവുന്നു.

കോവിഡ് വാക്‌സിനേഷൻ: മാറാടി പഞ്ചായത്ത്‌ വീണ്ടും മാതൃകയാവുന്നു.

എറണാകുളം: ജില്ലയിൽ രോഗബാധിതരായി കിടപ്പിലായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള ഡിസ്പാൽ വാക്സ് കോവിഡ് വാക്‌സിനേഷൻ പരിപാടിയിലൂടെ രണ്ടാം ഡോസും നൂറു ശതമാനം പൂർത്തിയാക്കി മാറാടി പഞ്ചായത്ത്‌.

ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ നൂറു ശതമാനം പൂർത്തീകരിച്ച ആദ്യ പഞ്ചായത്താണ് മാറാടി. ഇതിനെതുടർന്നാണ് കിടപ്പിലായവർക്കുള്ള വാക്‌സിസിനേഷൻ രണ്ടാം ഡോസും 100 ശതമാനം പൂർത്തിയാക്കി മാറാടി പഞ്ചായത്ത്‌ വീണ്ടും മാതൃകയാവുന്നത്.

ഇതുവരെ ഒന്നാം ഡോസ് വാക്‌സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ നേട്ടം കൈവരിച്ചത് മാറാടി,മൂക്കന്നൂർ,കീരമ്പുഴ പാലക്കുഴ, വാരപ്പെട്ടി,രാമമംഗലം,തിരുമാറാടി, വാളകം, തുറവൂർ, പൊത്തനിക്കാട്, ആയവന, അയ്യമ്പുഴ, എടയ്ക്കാട്ടുവയൽ കല്ലോർക്കാട്, വരാപ്പുഴ എന്നീ 15 പഞ്ചായത്തുകളാണ്.പിറവം, മൂവാറ്റുപുഴ, അങ്കമാലി എന്നീ നഗരസഭകളും ഒന്നാം ഡോസ് 100 ശതമാനം പൂർത്തിയാക്കി.
Leave A Reply
error: Content is protected !!