ശുചിത്വത്തില്‍ സ്വയംപര്യപ്തത നേടി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്

ശുചിത്വത്തില്‍ സ്വയംപര്യപ്തത നേടി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി രണ്ടാമത്തെ അംഗീകാരമാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നേടിയത്. നേരത്തെ ശുചിത്വപദവി പരിശോധനയിലും മികച്ച മാര്‍ക്ക് നേടി തുമ്പമണ്‍ ജില്ലയില്‍ ഒന്നാമതെത്തിയിരുന്നു. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമഫലമായാണ് പുരസ്‌കാരങ്ങള്‍ തേടിയെത്തിയത്. 26 ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

സര്‍ക്കാര്‍ നിര്‍ദേശാനുസരണമുള്ള കലണ്ടര്‍ പ്രകാരം ഇവര്‍ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കും. ജൈവമാലിന്യ സംസ്‌കരണത്തിനായി വീടുകളില്‍ കമ്പോസ്റ്റ് പിറ്റുകള്‍ സ്ഥാപിക്കുകയും ഓഡിറ്റോറിയം പോലെയുള്ള സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്നത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഹരിത ഹയറിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കോവിഡ് കാലത്ത് ഡിസിന്‍ഫെക്ഷന്‍ യൂണിറ്റും ഹരിതകര്‍മസേന ആരംഭിച്ചു.

ശുചിത്വവാട്‌സാപ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ 13 വാര്‍ഡുകളും കൂട്ടിയിണക്കി കോവിഡ് കമ്മ്യൂണിറ്റി എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങി. അജൈവമാലിന്യത്തിന്റെ ചിത്രം വാട്‌സാപ്പ് വഴി ലഭ്യമാക്കും. തുടര്‍ന്ന് ഹരിതകര്‍മസേന വീടുകളിലെത്തി അണുനശീകരണം നടത്തി മാലിന്യം ശേഖരിക്കും.

Leave A Reply
error: Content is protected !!