പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു; ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് കെ സുരേന്ദ്രൻ

പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു; ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ആരോപണത്തിൽ പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

പാലാ ബിഷപ്പിന്റെ പരാമർശത്തെ കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണെന്നും ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ക്രൈസ്‌തവ സമൂഹത്തെ വോട്ട് വാങ്ങാൻ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉള്ളത്. പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാണ്. നർകോട്ടിക് ജിഹാദിനേക്കുറിച്ച് യു എൻ തലത്തിൽ വരെ ചർച്ച നടന്നതാണ്. 

ഈരാറ്റുപ്പെട്ടയിലെ ഗുണ്ടാസംഘങ്ങളെ പേടിക്കുന്ന പാർട്ടിയല്ല ബി ജെ പിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി.

Leave A Reply
error: Content is protected !!