നീറ്റ് പരീക്ഷക്കെതിരെ രാജ്യത്താദ്യമായി ഒരു സംസ്ഥാനം ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് തമിഴ്‌നാട്

നീറ്റ് പരീക്ഷക്കെതിരെ രാജ്യത്താദ്യമായി ഒരു സംസ്ഥാനം ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് തമിഴ്‌നാട്

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ ​എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റിനെ (നീറ്റ്​ പരീക്ഷ) തിരായ ബിൽ ​ നിയമസഭയിൽ അവതരിപ്പിച്ച് തമിഴ്​നാട് . മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്​ ബിൽ അവതരിപ്പിച്ചത്​. അതെ സമയം പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ചു. ഇതോടെ രാജ്യത്ത്​ നീറ്റ്​ പരീക്ഷക്കെതിരെ ആദ്യം പ്രതികരിക്കുന്ന സംസ്​ഥാനമാകും തമിഴ്​നാട്​.

പ്ലസ്​ടു മാർക്കിന്‍റെ അടിസ്​ഥാനത്തിൽ മെഡിക്കൽ കോഴ്​സിന്​ പ്രവേശനം ലഭ്യമാക്കണമെന്നാണ്​ ബില്ലിൽ  ഉയരുന്ന ആവശ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും അവസരം നൽകി വിദ്യാർഥി സമൂഹങ്ങളെ വിവേചനങ്ങളിൽനിന്ന്​ സംരക്ഷിക്കുമെന്നും സ്റ്റാലിൻ സഭയിൽ വ്യക്തമാക്കി . സംസ്​ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ കൂടി മെഡിക്കൽ, ഡെന്‍റൽ കോഴ്​സുകളിലേക്ക്​ പ്രവേശനം അനുവദിക്കുന്നതിനാണ് സർക്കാരിന്റെ പുതിയ ​ നീക്കം.

അതെ സമയം കഴിഞ്ഞ ദിവസം നീറ്റ്​ പരീക്ഷ ഭീതിയ തുടർന്ന്​ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്​തിരുന്നു. ഇതാണ്​ ബിൽ വേഗത്തിലാക്കാൻ തമിഴ്​നാടിനെ പ്രേരിപ്പിച്ച ഘടകം ​. അതെ സമയം അധികാരത്തിലെത്തിയാൽ നീറ്റ്​ ഒഴിവാക്കുമെന്ന്​ ഡി.എം.കെ തെരഞ്ഞെടുപ്പ്​ നേരത്തെ വാഗ്​ദാനം നൽകിയിരുന്നു.

രാജ്യമൊട്ടാകെ ഏകീകൃത പരീക്ഷയുടെ അടിസ്​ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതോടെ സർക്കാർ സ്​കൂളിൽ പഠിച്ചിറങ്ങുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക്​ ​പ്രവേശനം നിഷേധിക്കുന്നുവെന്ന്​ സ്റ്റാലിൻ പറഞ്ഞു. നീറ്റ്​ പരീക്ഷ വഴി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക്​ മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി .

സേലം മേട്ടൂർ സ്വദേശി ധനുഷ്​ എന്ന 18കാരനെയാണ്​ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തിയത്​. ധനുഷ്​ രണ്ടുതവണ നീറ്റ്​ പരീക്ഷ എഴുതിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു .ഇത്തവണയും ജയിക്കാൻ കഴിയുമോ എന്ന ഭയമാണ് ​ ആത്മഹത്യയിലേക്ക്​ എത്തിച്ചതെന്നും കുടുംബം വെളിപ്പെടുത്തി.

Leave A Reply
error: Content is protected !!