566 പേർക്ക് കോവിഡ്

566 പേർക്ക് കോവിഡ്

ജില്ലയിൽ ഞായറാഴ്ച 566 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 563 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,07,890 ആയി. ഞായറാഴ്ച 114 പേർ രോഗമുക്തരായി. നിലവിൽ 9300 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 7735 പേർ വീടുകളിലാണ്. 19.83 ആണ് ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്.

Leave A Reply
error: Content is protected !!