വന്യമൃഗശല്യം പരിഹരിക്കാൻയോഗം ചേർന്നു

വന്യമൃഗശല്യം പരിഹരിക്കാൻയോഗം ചേർന്നു

ചെതലയം പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., നഗരസഭാ ചെയർമാൻ ടി.കെ. രമേഷ്, വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബു, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

വനപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിക്കാനും ആവശ്യമുള്ളയിടങ്ങളിൽ ഹാങ്ങിങ് ഫെൻസ്, ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് എന്നിവ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കാനും യോഗത്തിൽ തീരുമാനിച്ചു.

Leave A Reply
error: Content is protected !!