നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്

രിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്.

ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍68, ഇലക്ട്രിക്കല്‍34, മെക്കാനിക്കല്‍31): സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ. ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്.

സീനിയര്‍ അക്കൗണ്ടന്റ് (20): ഇന്റര്‍മീഡിയേറ്റ് സി.എ./സി.എം.എ. വിജയം. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍13: എം.ബി.ബി.എസും രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും.

അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസര്‍ (7): ബിരുദതലത്തില്‍ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികള്‍. അവസാനതീയതി: സെപ്റ്റംബര്‍30. വിവരങ്ങള്‍ക്ക്: www.nhpcindia.com

Leave A Reply
error: Content is protected !!