ചത്ത വവ്വാലുകളിൽ നിപ വൈറസ്‌ ബാധയില്ല

ചത്ത വവ്വാലുകളിൽ നിപ വൈറസ്‌ ബാധയില്ല

ഒരാഴ്ചമുമ്പ്‌ അമ്പലക്കണ്ടിയിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈറസ്‌ ബാധയില്ലെന്നു മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ. ബേബി വ്യക്തമാക്കിയതായി വാർഡ്‌ അംഗം യൂനുസ്‌ അമ്പലക്കണ്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റതാവാം വവ്വാലുകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ്‌ വിലയിരുത്തൽ. പരിശോധനാഫലം പുറത്തുവന്നതോടെ അമ്പലക്കണ്ടിയിലെയും പരിസരത്തെയും ജനങ്ങൾക്ക്‌ ആശ്വാസമായി.

Leave A Reply
error: Content is protected !!