പുരസ്‌കാര നിറവില്‍ തിരുവല്ലയും തുമ്പമണ്ണും

പുരസ്‌കാര നിറവില്‍ തിരുവല്ലയും തുമ്പമണ്ണും

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായുള്ള നവകേരളം 2021 പുരസ്‌കാര നിറവില്‍ തിരുവല്ല നഗരസഭയും തുമ്പണ്‍ ഗ്രാമപഞ്ചായത്തും. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ജില്ലയില്‍ നഗരസഭാ വിഭാഗത്തില്‍ തിരുവല്ലയും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ തുമ്പമണ്ണും ഒന്നാമതെത്തിയത്.

ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ വിഭാഗം, ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി ജില്ലാ ഏകോപന സമിതി നോമിനേറ്റ് ചെയ്ത തദ്ദേശസ്ഥാപനങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാര തുക. പുരസ്‌കാര വിതരണങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.

ഹരിതകേരളം മിഷന്റേയും ശുചിത്വമിഷന്റേയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ഇതിനോടകം കൈവരിക്കാന്‍ സാധിച്ചിട്ടുളളത്.

Leave A Reply
error: Content is protected !!