എക്സ്പോ പരിസരത്ത് സൈക്കിളിൽ ‘ചുള്ളനായി’ ദുബായ് ഷേഖ് ; വൈറലായി ചിത്രം

എക്സ്പോ പരിസരത്ത് സൈക്കിളിൽ ‘ചുള്ളനായി’ ദുബായ് ഷേഖ് ; വൈറലായി ചിത്രം

ദുബായ് : ദുബായിൽ ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 നായി ഏവരും കാത്തിരിക്കെ  എക്സ്പോ വേദികളിലൂടെ സൈക്കിള്‍‌ സവാരി നടത്തി ഞെട്ടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബായ് മീഡിയ ഓഫീസാണ് കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചെറു സംഘത്തോടൊപ്പം സൈക്കിളില്‍ എക്സ്പോ വേദിയിലൂടെ സഞ്ചരിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും തരംഗമായി .

അതെ സമയം വിസ്‍മയകരമായ അനുഭവമായിരിക്കും എക്സ്പോ 2020 എന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.  നേരത്തെ സെ‍പ്റ്റംബര്‍ ഒന്നിന് വേദികളിലെത്തിയ അദ്ദേഹം എക്സ്പോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഒരു മാസത്തെ കൗണ്ട്ഡൗണിനും അന്ന് അദ്ദേഹം തുടക്കം കുറിച്ചു. ഏറ്റവും സുരക്ഷിതമായ രീതിയില്‍ എക്സ്പോ സംഘടിപ്പിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം യുഎഇയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനായി പരിശ്രമിച്ച സർവരെയും പ്രശംസിക്കുകയും ചെയ്‌തു .

ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 25 ദശലക്ഷം സന്ദര്‍ശകരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് .

Leave A Reply
error: Content is protected !!