കുത്തിത്തിരിപ്പ് ആണ് സാറേ ഇവരുടെ മെയിൻ : സയ്‌ക്കോ സങ്കി

കുത്തിത്തിരിപ്പ് ആണ് സാറേ ഇവരുടെ മെയിൻ : സയ്‌ക്കോ സങ്കി

സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടും പരാജയപ്പെട്ട സംഘടിത ജിഹാദ് വിവാദം ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് ബിജെപി നീക്കം. കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ വിപുലമായ പ്രചാരണം നടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയെ രംഗത്ത് ഇറക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

വിഷയത്തില്‍ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ ന്യൂന പക്ഷ മോര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നല്‍കിയ കത്തെന്നാണ് വിലയിരുത്തല്‍. പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും പാല ബിഷപ്പ് തുറന്ന് വിട്ട വിവാദം തങ്ങള്‍ സുക്ഷമായി നിരീക്ഷിക്കുന്നു എന്ന സൂചന വ്യതമാക്കുന്നതായിരുന്നു. പിന്നാലെയാണ് വിഷയം ഞായറാഴ്ച ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയും പരിഗണിച്ചത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വലിയ പരാജയത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ച പാര്‍ട്ടി കമ്മിഷന്‍വെച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോര്‍കമ്മിറ്റി ചര്‍ച്ച. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന നിലപാട് തന്നെയാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ഇതേ നിലപാടില്‍ ഉറച്ചായിരുന്നു ഇവര്‍ മുന്നോട്ട് പോയത്. എന്നാല്‍ തിരിച്ചടിയ്ക്ക് ബിജെപിക്കൊപ്പം പരിവാര്‍ സംഘടനകളുടെയടക്കം മൊത്തം സംഘടനാ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നടത്തിയ ഇടപെടലും ചില നേതാക്കള്‍ അതൃപ്തിയുണ്ട്. സംഘടനാ സംവിധാനങ്ങളുടെ താഴെത്തട്ട് മുതല്‍ മാറ്റങ്ങള്‍ വരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും കോര്‍കമ്മിറ്റി വിലയിരുത്തുന്നു. പരാജയം പഠിച്ച കമ്മിറ്റി ഏഴ് ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കമ്മിറ്റിയില്‍ കാതലായമാറ്റം നടപ്പാക്കാനാണ് നീക്കം.

Leave A Reply
error: Content is protected !!