ജോസ് കെ മാണി യുഡിഫിലേക്ക്

ജോസ് കെ മാണി യുഡിഫിലേക്ക്

ജോസ് കെ മാണിക്ക് ഇത് അത്ര നല്ല സമയം അല്ല ,കുറച്ച നാളായി പുള്ളിയുടെ വിവരങ്ങൾ ഒന്നും കേൾക്കാൻ ഇല്ലായിരുന്നു .തുരഞ്ഞെടുപ്പ് തോറ്റതോടെ കുറച്ചുനാളായി സജീവരാഷ്ട്രീയത്തിൽ നിശ്ശബ്ദനായിരുന്ന ജോസ് ഇന്നലെ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച എത്തിയിരുന്നു .പിണറായി വിജയനെ തള്ളിയും പാലാ രൂപത ബിഷപ് മാർ ജോസഫ്​ കല്ലറങ്ങാട്ടിനെ അനുകൂലിച്ചുമാണ് ഇന്നലെ ജോസ് പ്രസ്താവന ഇറക്കിയത് .മയക്കുമരുന്ന് എന്ന സാമൂഹികവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കുകയുമാണ് ബിഷപ് ചെയ്​തതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കുകയുമായിരുന്നു എന്നാണ് ജോസ് ഇന്നലെ പറഞ്ഞത് .അതിനെ ഇന്നലെ തന്നെ സിപിഎം ,സിപിഐ ഒക്കെ തള്ളിക്കളഞ്ഞിരുന്നു .പാലായിൽ തോറ്റതോടെ ജോസിന് മുന്നണിയിൽ നിന്ന് കാര്യമായ ഒരു പരിഗണനയോ പിന്തുണയോ ലഭിക്കുന്നില്ലായിരുന്നു . അതിനുപിന്നാലെ ആണ് ഇന്നിപ്പോ ജോസ് കെ മാണിയെ ശെരിക്കും ആപ്പിലാക്കിയ സിപിഐ റിപ്പോർട്ട് വന്നത് .പാലായിൽ തോൽക്കാൻ കാരണ ജോസിന് ജാനകിയ പിന്തുണ ഇല്ലാതിരുന്നുന്നതുകൊണ്ട് ആണത്രേ .

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ച പാലാ മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള കാരണം കേരളാ കോൺഗ്രസ് എമ്മും അവരുടെ നേതാവുമാണ്. യുഡിഎഫിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് എമ്മിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറായില്ല.തിരഞ്ഞെടുപ്പ് സമയത്ത് കേരളാ കോൺഗ്രസ് പ്രവർത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു,പാലായിൽ ഒരു പഞ്ചായത്ത് ഒഴികെ മറ്റെല്ലായിടത്തും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത് അവരുടെ സ്ഥാനാർഥി ജനകീയൻ ആയതുകൊണ്ടാണ് .ആ ജനകീയത ജോസിന് ഇല്ലാതെ പോയി എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു .

ഏതായാലും ഇതിനിനി എന്ത് മറുപടിയുമായാണ് ജോസ് വരിക എന്ന കണ്ടുതന്നെ അറിയണം. ഒരുവശത്തു മുഖ്യനെ തള്ളി ബിഷപ്പിനൊപ്പം നിന്നതിന്റെ പൊല്ലാപ്പ് ,മറുവശത്തു സിപിഐ റിപ്പോർട്ട് ,. ജോസിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണ് .

നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ സിപിഐ വിമര്‍ശനമുന്നയിച്ചിരുന്നു. ഇടതുപക്ഷത്തിലേക്ക് ഘടകകക്ഷികള്‍ വന്നിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ട് വിഹിതം കൂട്ടിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻപ് പറഞ്ഞത്. ഇതിനുപിന്നാലെയാണ് ജോസ് കെ മാണിയുടെ പേര് എടുത്തുപറഞ്ഞുള്ള വിമര്‍ശനം.ഇനി ഇതിന്റെ പേരിൽ ജോസ് എൽഡിഎഫ് വിട്ട് തിരികെ യുഡിഎഫിലേക്ക് വരുമോ എന്നാണു ചിലരുടെ എങ്കിലും സംശയം .അങ്ങനെ ചട്ടം ഒന്നും ജോസിന് പുത്തരി അല്ലാത്തതുകൊണ്ട് തന്നെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനുമാകില്ല

അതേസമയം സിപിഐ റിപ്പോർട്ടിൽ ജോസിനൊപ്പം കൂട്ടായി മേഴ്സിക്കുട്ടിയമ്മയും ഉണ്ട് .. മേഴ്സിസിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണ് കുണ്ടറയിൽ തിരിച്ചടിയായതെന്നാണ് സി.പി.ഐ.യുടെ വാദം.സ്വഭാവരീതി കാരണം പ്രവർത്തകർക്കിടയിൽ തന്നെ മുറുമുറുപ്പ് ഉണ്ടായി അത്രേ .ഇത് തോൽവിക്ക് കാരണമായി എന്നാണ് സിപിഐ വിലയിരുത്തൽ.

Video Link

https://youtu.be/m7ZR0N7lt-g

Leave A Reply
error: Content is protected !!