കോൺഗ്രസ്സ് ജനങ്ങളോട് ചെയ്ത ചതി ,അത് ആരും മറക്കില്ല

കോൺഗ്രസ്സ് ജനങ്ങളോട് ചെയ്ത ചതി ,അത് ആരും മറക്കില്ല

കേരളത്തിനെ വിപത്തുകളിൽ നിന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചു സംരക്ഷിച്ച പിണറായി സർക്കാരിനെ ട്രോളുന്ന , കുറ്റം പറയുന്ന കൊങ്ങികളോടും സങ്കികളോടും പിണറായി മുഖ്യനാകുന്നതിനു മുന്നേയുള്ള കേരളത്തിനെ ഒന്ന് തിരിഞ്ഞു നോക്കുക.

ഓർമ്മയില്ലേ… അതിവേഗം ബഹുദൂരം എന്നുപറഞ്ഞു തട്ടിപ്പുകാർ കേരളത്തിൽ വിലസിനടന്ന നടന്ന ആ കാലം…? പാവപ്പെട്ടവരുടെ സാമൂഹ്യ ക്ഷേമ പെന്‍ഷനുകൾ അഞ്ചും ആറും മാസം കുടിശ്ശികയാക്കി ഇട്ടിരുന്ന കഴിവുകെട്ട സർക്കാരിന്റെ ആ ഭരണം. കൊങ്ങികളായ ചില ചാട്ടുളികൾ ചാനൽ ചർച്ചകളിൽ ഞെളിഞ്ഞിരുന്ന് പിണറായി സർക്കാരിനെ കുറ്റം പറയുമ്പോൾ ലോകരാജ്യങ്ങൾ വരെ കേരള സർക്കാരിനെ അംഗീകരിക്കുന്നു , നിങ്ങളുടെ കുറ്റപ്പെടുത്തലുകളുടെ ഭാഷയിൽ പറഞ്ഞാൽ കിട്ടപ്പന്റെയും കുട്ടിസഖാക്കളുടെയും നിലപാടുകളെ മറ്റു ലോകരാജ്യങ്ങൾ അംഗീകരിക്കുന്നു .

കുടക്കമ്പി കൊണ്ട് പാലാരിവട്ടം പാലങ്ങള്‍ പണിത കൊങ്ങികളുടെ ആ ഭരണകാലം എറണാകുളത്തെ ജനങ്ങൾ മറക്കാൻ സാധ്യതെയില്ല….. സ്ത്രീകളുടെ ഫോണിലേക്ക് വിളിച്ച് അര്‍ദ്ധരാത്രികളില്‍ പാര്‍ട്ടിയുടെ ഭരണഘടന പഠിപ്പിച്ചിരുന്ന എംപി/എംഎൽഎമാരുടെയും ആ നെറികെട്ട ഭരണ കാലം… ഇങ്ങനെ അംഗപരിമിതർ ഉള്ള കൊങ്ങികളാണ് കേരളത്തെ മഹാമാരികളിൽ നിന്നും കൈ കൊടുത്തു രക്ഷിച്ച പിണറായി സർക്കാരിനെ കുറ്റംപറയുന്നത്….

ഓർമ്മയില്ലേ, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ സര്‍ക്കാര്‍ സ്കൂളുകള്‍, അടച്ചു പൂട്ടപ്പെടുന്ന സർക്കാർ സ്കൂളുകൾ, പഠിപ്പിക്കാൻ വിദ്യാർഥികളില്ലാതായ സർക്കാർ സ്കൂളുകളുടെ ആ കാലം… അങ്ങനെ ജനങൾക്ക് വേണ്ടി ഓരോന്നും ചെയ്തു വച്ച ഇടതു സർക്കാർ എങ്ങനെയാണ് വഞ്ചകർ ആയത് ? അന്ന് രോഗികൾ ആശുപത്രി തിണ്ണകളിൽ കിടന്നിരുന്ന സര്‍ക്കാര്‍ ആശുപത്രികൾ ആയിരുന്നു , എന്നാൽ ഇന്ന് ഇതേ സർക്കാർ ആശുപത്രികൾ ആണ് കോറോണയെ പിടിച്ചു കെട്ടിയത്…. അവിടെയും സർക്കാരിനെ കുറ്റം പറയാൻ അല്ലാതെ നിങ്ങൾ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറായിട്ടുണ്ടോ കൊങ്ങികളെ ?

ഇന്നും മറന്നിട്ടില്ല തൂണ് മാത്രമായ പാലവും മേൽക്കൂരയില്ലാത്ത ആശുപത്രിയും റൺവേ ഇല്ലാത്ത വിമാനത്താവളവും ഉദ്ഘാടനം നടത്തി നാടകം കളിച്ച പ്രതിപക്ഷത്തിന്റെ ഭരണ കാലം… പാവപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗങ്ങളുടെ ലോൺ എഴുതിത്തള്ളാൻ കൊടുത്ത ഒന്നരക്കോടി മുക്കിയ മന്ത്രിയുടെ മാജിക് ജനങ്ങൾക്ക് കാണാൻ അവസരമൊരുക്കിയ കോൺഗ്രസ് ഭരണം … പിന്നെ ഒരു കാര്യംകൂടി എടുത്ത് പറയണം ക്ളാസ്റൂമിലെ ചോക്ക് മുതൽ സ്കൂൾ മൂത്രപ്പുരയ്ക്ക് വരെ പച്ചപെയിൻറ്റടിച്ച് കൈയിട്ട് വാരിയ ഖമറുദ്ദീനെ പോലുള്ള തട്ടിപ്പുവീരന്‍മാരുടെ ജനാധിപത്യ ഭരണം … അതൊക്കെ ആയിരുന്നു ഭരണം എവിടെത്തിരിഞ്ഞാലും പച്ച , പച്ച വിട്ടുകളിയും ഇല്ല…

ചാണ്ടിച്ചായൻറ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ 166 കോടി രൂപ പൊട്ടിച്ച ഉടായിപ്പ് പരിപാടികളില്ലേ അതൊന്നും ആരും മറന്നിട്ടില്ല കേട്ടോ ? ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ആറ് ഡ്രൈവർമാരേ വെച്ച വിഎസ് ശിവകുമാർ എന്ന ആരോഗ്യമന്ത്രിയുടെ ആ സുമനസ്സില്ലെ ആ മനസ്സ് ഭരിച്ച ആ സമയം….

ഒരു കാര്യം കൂടി എടുത്തു പറയട്ടെ ഈ പറഞ്ഞതൊന്നും കോങ്ങി ഭരണത്തെ പൊക്കിപ്പറഞ്ഞതല്ല , ആ ഭരണ സമയത് കേരളത്തിലെ ജനങളുടെ അവസ്ഥ പറഞ്ഞതാണ് … ഇല്ലേ കൊങ്ങികൾ കരുതും അവരെ പൊക്കിയതാണെന്ന് നിപ്പ പടരാതിരിക്കാൻ ജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാറ്റി വവ്വാലിനു നിയത്രണ വാക്കാൻ പറഞ്ഞ ടീമ്സ് ആണ്… അതുകൊണ്ട് ഇതൊന്നും നിങ്ങളെ പൊക്കിയതല്ല …

ചരിത്രത്തിലെ ആദ്യ തുടർഭരണത്തിന്റെ കാലത്തും തൊക്കെ മറക്കാതെ ഓർത്തു വെക്കണം , എങ്കിലേ കടന്നു പോകുന്ന കാലത്തിന്റെ വില അറിയുകയുള്ളു…

Leave A Reply
error: Content is protected !!