പാലാ ബിഷപ്പിൻ്റെ പ്രസ്താവന: ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

പാലാ ബിഷപ്പിൻ്റെ പ്രസ്താവന: ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്ത‌പുരം: പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെ‌ന്നിത്ത‌ല. ബി ജെ പി യുടെ നീക്കത്തിൽ ജാഗരൂകരാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗോൾവാൾക്കറെ  മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്ന വൈസ് ചാൻസിലർ ആരുടെ താല്പര്യം സംരക്ഷിക്കുന്നുവെന്ന് വ്യക്തമാണ്.

പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങൾ നടത്താൻ കഴിയാത്തത് ഒന്നാം പിണറായി സർക്കാരിന് ഗുണമായി. രണ്ടാം പിണറായി സർക്കാർ കൊവിഡിന്റെ സന്തതിയാണെന്നും രമേശ് ചെ‌ന്നിത്ത‌ല പറഞ്ഞു.

കേരളത്തിൽ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓൺലൈനിൽ മുഖ്യമന്ത്രി കല്ലുകൾ മാത്രമിടുന്നു. ഇവിടെ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമാണുള്ളത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Leave A Reply
error: Content is protected !!