വീണ്ടും മിസൈല്‍ പരീക്ഷണം ; അയല്‍രാജ്യങ്ങള്‍ക്ക് ഉത്തര കൊറിയ ഭീഷണിയെന്ന് അമേരിക്ക

വീണ്ടും മിസൈല്‍ പരീക്ഷണം ; അയല്‍രാജ്യങ്ങള്‍ക്ക് ഉത്തര കൊറിയ ഭീഷണിയെന്ന് അമേരിക്ക

പോങ്‌യാങ്: ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നു . ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉത്തര കൊറിയന്‍ മാധ്യമം പുറത്തുവിട്ടു. എന്നാൽ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് യുഎസ് ചൂണ്ടിക്കാട്ടി.

അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കും വിധത്തിൽ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് യുഎസ് ഇന്‍ഡോ പസഫിക് കമാന്‍ഡ് മേധാവി പറഞ്ഞു. നിലവിൽ പരീക്ഷിച്ചിരിക്കുന്ന മിസൈല്‍ പോലുള്ള ആയുധങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനുയര്‍ത്തുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. 1500 കിലോ മീറ്റര്‍ ദൂരപരിധി വരെ മിസൈലുകള്‍ തൊടുത്തെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

Leave A Reply
error: Content is protected !!