കൂട്ടായിയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ചായക്കടയിൽ തീപ്പിടിത്തം

കൂട്ടായിയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ചായക്കടയിൽ തീപ്പിടിത്തം

കൂട്ടായി സുൽത്താൻ ബീച്ചിൽ ചായക്കടയിൽ തീപ്പിടിത്തം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഓലമേഞ്ഞ കട പൂർണമായും കത്തിനശിച്ചു. ഗ്യാസിൽനിന്ന് തീപടരുന്നതുകണ്ട് കടയിലുണ്ടായിരുന്ന രണ്ടുപേർ പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല.

ഹസ്സനാരുപുരയ്ക്കൽ കുന്നത്ത് ഹസൈനാരുടെ കടയിലാണ് ഞായറാഴ്‌ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ തീപ്പിടിത്തമുണ്ടായത്.കടയ്ക്കകത്തുണ്ടായിരുന്ന രണ്ടു ഗ്യാസ് സിലിൻഡറും കത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

Leave A Reply
error: Content is protected !!