കാട്ടുപന്നികൾ ഒന്നരയേക്കർ നെൽക്കൃഷി നശിപ്പിച്ചു

കാട്ടുപന്നികൾ ഒന്നരയേക്കർ നെൽക്കൃഷി നശിപ്പിച്ചു

മലയോരമേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി നെൽക്കൃഷി വ്യാപകമായി നശിപ്പിച്ചു. അയിലൂർ കൃഷിഭവനുകീഴിലെ ചേവിണി പാടശേഖരത്തിലാണ് ഒന്നരയേക്കൽ നെൽക്കൃഷി നശിപ്പിച്ചത്. കഴിഞ്ഞദിവസവും പന്നിശല്യം കണ്ടതോടെ കർഷകർ കാവലിരുന്നു. എന്നാൽ, രാത്രി ശക്തമായ മഴയായിരുന്നു.

ഈ മാസം അവസാനത്തോടെ കൊയ്തെടുക്കാൻ പാകമായി വിളഞ്ഞ നെൽച്ചെടികളാണ് നശിച്ചത്. രണ്ടുമാസം മുമ്പും പന്നികൾ ഇവിടെ കൃഷിയിടത്തിൽ എത്തിയിരുന്നു. മഴ മാറിയതും പന്നികൾ കൂട്ടത്തോടെവന്ന്‌ നശിപ്പിക്കുകയായിരുന്നുവെന്ന് കർഷകനായ ചേവിണിക്കളം മുത്തുക്കുട്ടി പറയുന്നു.

Leave A Reply
error: Content is protected !!