കോൺഗ്രസിനെ സിപിഎം മാതൃകയിൽ ആക്കാൻ കച്ചമുറുക്കി സുധാകരൻ….

കോൺഗ്രസിനെ സിപിഎം മാതൃകയിൽ ആക്കാൻ കച്ചമുറുക്കി സുധാകരൻ….

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചരിത്രമുള്ള രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് നമ്മുക്കറിയാം, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായും അത്രയേറെ ചേർന്നുനിൽക്കുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയില്ല എന്നൊക്കെ നമ്മുക്കറിയാം എന്നാൽ ആ കോൺഗ്രസ് പാർട്ടിയുടെ നില ദേശീയ തലത്തിലും കേരളത്തിലും അത്ര ശുഭകരമല്ല… പാർട്ടിക്കുളിൽ താനെ നേതാക്കൾ തമ്മിൽ തല്ലും വഴക്കും ആണ്.. ആ അവർ എങ്ങനെയാണ് ഈ ജനങ്ങളെ ഭരിക്കുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് മനസിലാവുന്നില്ല. എന്നാൽ രണ്ട് തവണ അധികാരത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കോൺഗ്രസിനെ രക്ഷിക്കാൻ വേണ്ടിയാണ് കെ സുധാകരനേയും വിഡി സതീശനേയും ഹൈക്കമാൻഡ് കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ഡി സി സി പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുള്ള വഴക്കിനു കുറച്ച സമാധനം ലഭിക്കുമ്പോൾ,
സംഘടനാ തലത്തിൽ വരുത്താൻ പോകുന്ന പരിഷ്‌കാരങ്ങളെ കുറിച്ചാണ് കേരളത്തിലെ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. പക്ഷെ എപ്പോഴത്തെ പോലെ ചർച്ച തുടങ്ങിയതും അതേ ചൊല്ലി വലിയ വിമർശനവും ഉയരുന്നുണ്ട്. കാരണം സുധകരാൻ തന്നെ സിപിഎം മാതൃകയിൽ കോൺഗ്രസിലും റിപ്പോർട്ടിങ് ശൈലി വരുത്തുവാൻ പോകുന്ന സൂചനയും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തന്നെ ഇതിനു തുടക്കം കുറിച്ചിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ പരിഷ്‌കരിക്കുകയാണോ വേണ്ടത്, അതോ സിപിഎമ്മിനെ അന്ധമായി അനുകരിക്കുകയാണോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. കെ സുധാകരൻ ചെയ്യുന്നത് അന്ധമായ സിപിഎം അനുകരണം ആണെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഈ കോൺഗ്രസ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ, പക്ഷെ കേരളത്തിൽ ഏറ്റവും ശക്തമായ സംഘടനാ സംവിധാനം ഉള്ള രാഷ്ട്രീയ പാർട്ടി ഏതെന്ന് ചോദിച്ചാൽ, സിപിഎം എന്ന് തന്നെ ആയിരിക്കും ഉത്തരം. കേഡർ സ്വഭാവത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഇക്കാലത്തിനിടയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും സംഘടനാപരമായ ചട്ടക്കൂടിനുളളിൽ നിന്നുകൊണ്ട് ഏകോപിക്കപ്പെട്ട രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സിപിഎമ്മിന് സാധിക്കുന്നുണ്ട്. പാർട്ടി തീരുമാനത്തിന് അപ്പുറത്തേക്ക് പൊതുഇടങ്ങളിൽ ഒരു നേതാവ് പോലും അഭിപ്രായ പ്രകടനം നടത്തുകയും ഇല്ല. പാർട്ടി എടുക്കുന്ന തീരുമാനം താഴേ തട്ട് മുതൽ മേൽ തട്ട് വരെ കൃത്യമായി പാലിക്കപ്പെടുകയും ചെയ്യും. ഇതേ ഗുണം തന്നെയാണ് കേരളത്തിൽ മറ്റു പാർട്ടിക്കാർക്ക് ഇല്ലാത്തതും പ്രതെകിച്ചു കോൺഗ്രസ്സിന്. അതുകൊണ്ട് തന്നെ കെ സുധാകരൻ സിപിഎമ്മിനെ അനുകരിച്ച് കോൺഗ്രസിനെ ഒരു സെമി കേഡർ പാർട്ടിയാക്കാൻ തയാറെടുക്കുമ്പോൾ മറ്റൊരു സിപിഎം ആയി വളർന്നതുകൊണ്ട് കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്.

ഫുൾ ടൈം പാർട്ടി പ്രവർത്തകർക്ക് വേതനം, കടുത്ത അച്ചടക്ക നടപടി, നേതാക്കളെ നിരീക്ഷിക്കാൻ സംവിധാനം, മേൽ തട്ടിൽ നിന്ന് താഴേക്കുള്ള റിപ്പോർട്ടിങ് തുടങ്ങി അനവധി പദ്ധതികളാണ് കെ സുധാകരന്റെ മുന്നിലുള്ളത്. ഇതിൽ ഭൂരിഭാഗവും കേഡർ പാർട്ടികൾ, പ്രത്യേകിച്ചും സിപിഎം പിന്തുടരുന്നവയാണ്. ആദ്യ ഘട്ടമെന്ന നിലയിൽ സിപിഎം മാതൃകയിൽ റിപ്പോർട്ടിങ് ശൈലിയാണ് ഇപ്പോൾ കോൺഗ്രസ് തുടങ്ങിയിരിക്കുന്നത്. ഇനി അങ്ങോട്ടുള്ള പുതിയ പാര്സിഹകരങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഒരു അച്ചടക്കവും ഇല്ലാത്ത കോൺഗ്രസ്സ് സംഘടനക്കുള്ളിൽ പുതിയ പൊട്ടിത്തെറികളാക്കും വെല്ലുവിളികളാക്കും വഴിയൊരുക്കുമെന്നുളത് ഉറപ്പാണ്.

Leave A Reply
error: Content is protected !!